---
title: "ഇരട്ടക്കൊലപാതകം ; അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി"
english_title: "Double murder; Son stabs father and mother to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308594/Double murder; Son stabs father and mother to death"
published_at: "2025-08-15T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e86bcc9c8b_1000292816.png"
keywords: []
---

# ഇരട്ടക്കൊലപാതകം ; അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** ആലപ്പുഴ : ആലപ്പുഴയൽ ഇരട്ടക്കൊലപാതകം.

## Article Content

ആലപ്പുഴ : ആലപ്പുഴയൽ ഇരട്ടക്കൊലപാതകം.

മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടിയിൽ താമസിക്കുന്ന ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ ബാബുവിനെ (47) പൊലീസ് പിടികൂടി.

അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308594/Double murder; Son stabs father and mother to death)